Jan 26, 2019

Poisonous Plants Seen in Kerala

മേന്തോന്നി (Menthonni) Gloriosa Supernatural (Glory Lily)


ഇന്ത്യയിലാകമാനം കുറ്റിക്കാടുകളിൽ കണ്ടുവരുന്നു. ഒരു പടർപ്പ് ചെടിയാണിത്. മനോഹരമായ പുഷ്പങ്ങളുമായി വൃക്ഷങ്ങളിൽ പടർന്നു വളരുന്നു. ഏകവർഷി ആയ ഈ ചെടിയുടെ കാണ്ഡം വെളുത്തതും മൃദുവായതും ആണ്. ഏകദേശം 30 സെൻറീമീറ്റർ വരെ നീളംവരുന്ന കിഴങ്ങുകൾ സൂപ്പർ ബിൻ, കോൾ ക്കിസിൻ, ഗ്ലോറിയോസിൻ എന്നീ രാസ അംശങ്ങൾ അടങ്ങിയിരിക്കുന്നു. മെന്തോന്നി കിഴങ്ങ് ശരീരത്തിലെത്തിയാൽ ഛർദ്ദിയും വിരെചനവും ഉണ്ടാകുന്നു. ത്വക്കിന് മരവിപ്പും പെരുപ്പും തോന്നും. ഹൃദയസ്തംഭനം വരെ സംഭവിക്കുന്നു.
പ്രതിവിധികൾ  : ചുക്ക് അരച്ച് ചേർത്ത് ചൂടുവെള്ളം കലക്കി കുടിക്കുക, മുരിങ്ങവേരഇന്റെ തൊലി പിഴിഞ്ഞ് നീരും തൈരും സമം ചേർത്ത് സേവിക്കുക.

കാഞ്ഞിരം (Kanjiram) Strychnos Nuxvomica (poison nut tree)


കേരളത്തിൽ എല്ലായിടത്തും കണ്ടുവരുന്ന വൃക്ഷം. 12 - 18 മീറ്റർ വരെ ഉയരത്തിൽ വളരും. ഇളം കായയ്ക് പച്ച നിറം. പാകമായാൽ ഓറഞ്ച് നിറമാകും. കായുടെ ഉള്ളിൽ വഴുവഴുപ്പുള്ള കഴമ്പും 3 - 4 വിത്തുകളും ഉണ്ടായിരിക്കും. ബ്രൂസിൻ, വോമീസിൻ എന്നിവയും അടങ്ങിയിരിക്കുന്നു. വിത്ത് വേര് ഇല തടി എന്നിവയിലും വിഷാംശമുണ്ട്.
പ്രതിവിധികൾ : വിഷബാധയേറ്റാൽ ആദ്യം ഛർദ്ദിയും വിരെചനവും നടത്തി വിഷാംശം പുറത്തു കളയണം. പച്ചവെള്ളത്തിൽ കരി കലക്കി കൊടുക്കുന്നത് നല്ലതാണ്. പശുവിൻ പാലിൽ നെയ്യ് ചേർത്ത് കഴിക്കുന്നതും ചികിത്സയാണ്.

കുന്നി (Abrus precatorius) Kunni (Indianliquorice)


ചുവന്നതും വെളുത്തതുമായ രണ്ടിനം കുന്നി മരങ്ങളുണ്ട്. ഇന്ത്യയിലാകമാനം കണ്ടുവരുന്നു. നെക്ലേസുകൾ ഉണ്ടാക്കുന്നതിനുള്ള അലങ്കാര വസ്തുക്കളായി ഉപയോഗിക്കുന്നു. ഒരു ആരോഹി സസ്യമായി വളരുന്ന ചുവപ്പ് വെളുപ്പ് എന്നീ നിറമുള്ള പൂക്കൾ ഉണ്ട്. ഗോളാകൃതിയുള്ള വിത്തുകളിൽ അബ്രിൻ എന്നാൽ ടോക്സിൻ അടങ്ങിയിരിക്കുന്നു. ആൽബിനും അബ്രാലിനും ഗ്ലൈകോസൈസുകൾ ആണ്. സമൂലം വിഷമാണ്. അകത്തുചെന്നാൽ ത്വക്കിൽ നിറവ്യത്യാസവും ചുട്ടുനീറ്റൽ വീക്കവും ഉണ്ടാവും. മരണം വരെ സംഭവിക്കാം.
പ്രതിവിധികൾ : പശുവിൻ പാൽ, തേൻ , മുന്തിരിങ്ങ ഇവ കഴിക്കണം. അരിക്കാടിയിൽ പശുവിൻപാലോ പഞ്ചസാരയോ ചേർത്ത് കഴിക്കുന്നതും നല്ലതാണ്.

ഒതളം (Othalam) Cerbera odollum (Pilikirbir)


ഉപ്പുരസമുള്ള ജലാശയങ്ങൾക്ക് അരികിലുള്ള തീരത്ത് കാണപ്പെടുന്ന വൃക്ഷമാണിത്. ചാത്തൻ കായ എന്ന പേര് പ്രാദേശികം ആയിട്ടുണ്ട്. നല്ല പച്ചനിറമുള്ള കട്ടിയുള്ള ഇലകളും നാരുകൾ നിറഞ്ഞ ഫലങ്ങളും ചെടിയുടെ എല്ലാ ഭാഗത്തുമുള്ള കറയും പ്രത്യേകതകളാണ്. വിത്തിൽ സെറിബറിൻ എന്ന ഗ്ലൂക്കോസൈസ് അടങ്ങിയിരിക്കുന്നു. ഫലം ഇല കറ പട്ട     എന്നീ ഭാഗങ്ങൾ വിശലീണമാണ്. ചർദ്ദി, വിരേചനം എന്നിവയാണ് വിഷബാധ ലക്ഷണങ്ങൾ. പച്ച ഒതളങ്ങ കഴിച്ചാൽ മരണസാധ്യത കൂടും. ഹൃദയാഘാതം വരെയുണ്ടാകും.
പ്രതിവിധികൾ : ആമാശയ ശുദ്ധി ചെയ്യണം. വിദഗ്ധ ചികിത്സ വേഗത്തിൽ നൽകണം.

ചേര് (അലക്ക് ചേര്) (Cher) semicarpus anarcardium (Dhoby Nut Tree)


കാടുകളിൽ സർവ്വസാധാരണമായി വളർന്നുവരുന്ന മരം. തൊട്ടാൽ തന്നെ ചൊറിഞ്ഞു തടിച്ചു വ്രണം ഉണ്ടാക്കുന്നത് എന്ന അർത്ഥത്തിൽ ആരീഷ്കാരം എന്ന് പേരുണ്ട്. കറയും കായും വിഷ ശക്തിയുള്ളതാണ്. കുരു ചേർക്കുരു എന്നപേരിൽ അറിയപ്പെടുന്നു. ഇത് ഔഷധമായി ഉപയോഗിച്ചുവരുന്നു. ഇരുണ്ട നിറത്തിലുള്ള തീക്ഷ്ണതയുള്ള കറയാണ്. കറ ഏറ്റാൽ ശരീരമാകെ പൊള്ളും. 12 മണിക്കൂറുകൾക്കുള്ളിൽ വ്രണമാകും. കായ ഉള്ളിൽ ചെന്നാൽ മരണം തന്നെ സംഭവിക്കാം.
പ്രതിവിധികൾ : താന്നിക്കത്തോട് കഷായം വച്ച് കഴിക്കുക. വെളിച്ചെണ്ണ എള്ളെണ്ണ നെയ്യ് എന്നിവ ചേർത്ത് ലേപനം ചെയ്യുക. രക്തചന്ദനം അരച്ചുപുരട്ടുക.

മഞ്ഞ അരളി (Manja Arali) Thevitia neerifolia (yellow oleander)


ഒരു നിത്യഹരിത കുറ്റിച്ചെടിയായും ചെറു മരമായും വളരുന്നു. നല്ല പച്ച നിറത്തിലുള്ള ഇലകളും മഞ്ഞ നിറത്തിലുള്ള പൂക്കളും ഉണ്ട്. അമേരിക്കൻ പ്രദേശങ്ങളാണ് ജന്മദേശമായി കരുതുന്നത്. പരിപ്പുള്ള കായ്കൾ ക്കാണ് വിഷാംശം കൂടുതൽ. കറ പട്ട് വേര് ഇല എന്നിവയും വിഷമയം തന്നെ. കായ ചവച്ചാൽ ചുട്ടുനീറ്റൽ ഛർദ്ദിയും തളർച്ചയും തോന്നിക്കും. ഹൃദയസ്തംഭനം വരെ സംഭവിക്കാം. കായിൽ അടങ്ങിയ തെവെറ്റിൻ, തെവെറെസിൻ എന്നീ ഗ്ലൂക്കോസൈസുകൾ മാരക ശക്തി പ്രകടിപ്പിക്കുന്നു.
പ്രതിവിധികൾ (വിദഗ്ധ വൈദ്യന്റെ നിരീക്ഷണത്തിൽ) :  സസ്യഭാഗങ്ങൾ ഉള്ളിൽ ചെന്നാൽ ആമാശയ ശുദ്ധി നടത്തണം. അദ്രോപിൻ, അഡ്രിനാലിൻ എന്നിവ കുത്തിവയ്ക്കുന്ന ചികിത്സയും ആകാം.

കടിത്തുമ്പ (കൊടിത്തൂവ) Tragia involucrate


ശരീരത്തിൽ ഒട്ടിപ്പിടിക്കുന്ന തരം രോമങ്ങളുള്ള ചെറു ചെടിയാണിത്. ഇന്ത്യയിലുടനീളം കണ്ടുവരുന്ന ആരോഹി സസ്യമാണ്. കനംകുറഞ്ഞ കാണ്ഡവും ഏകാന്തര സിര വിത്യാസമുള്ള ഇലകളും ഉണ്ട്. ഇലയും തണ്ടും വിഷമയമാണ്. സ്പർശിച്ചാൽ അസഹ്യമായ ചൊറിച്ചിലും ചുവന്ന തിണർപ്പുകളും ഉണ്ടാകും. വെള്ളം വെള്ളം പുരണ്ടാൽ ചൊറിച്ചിൽ കൂടും. ഫോമിൻ അമ്ലം, കാർബോണിക് അമ്ലം, അമോണിയ എന്നിവയാണ് വിഷ ദായക ഘടകങ്ങൾ. പ്രത്യേക ചികിത്സകൾ ഇല്ലാതെ തന്നെ 2 - 3 മണിക്കൂറുകൾക്കുള്ളിൽ അസ്വസ്ഥത മാറും. പുറമേ നെയ്യ് പുരട്ടുന്നത് നല്ല ചികിത്സയാണ്

നായ്ക്കുരണ (Naykkurana) Mucuna pruriata (Cowithch Plant)


ഇന്ത്യയിൽ എല്ലാ പ്രദേശങ്ങളിലും വ്യാപകമായി കാണാവുന്ന വള്ളി സസ്യമാണ്. നമ്മുടെ ശരീരത്തിൽ ചൊറിച്ചിലും തടിപ്പും ഉണ്ടാക്കുന്ന രോമങ്ങളുണ്ട്. ഇവ കൊണ്ട് സ്വയം സംരക്ഷണം നടക്കുന്നതിനാൽ ആത്മ ഗുപ്ത എന്ന പേര് ലഭിച്ചു. രോമിലങ്ങളായ കായ്ക്കുള്ളിൽ 5 - 6   വിത്തുകൾ കാണാം. വിത്തിനുള്ളിൽ വെളുത്ത പരിപ്പുകൾ ഉണ്ട്. റെസിൻ, ടാനിൻ, കൊഴുപ്പ് എന്നിവ അടങ്ങിയിരിക്കുന്നതിനാൽ രാസ ശേഷി കൂടുതലാണ്. ഫലത്തിനടിയിൽ കാണുന്ന രോമങ്ങളാണ് ചൊറിച്ചിലും തടിപ്പും ഉണ്ടാക്കുന്നത്. നീറ്റൽ അനുഭവപ്പെടും. രോമങ്ങളാൽ ഹിസ്റ്റമിൻ ഉല്പാദിപ്പിക്കപ്പെടുന്നതാണ് കാരണം. ശ്വാസംമുട്ടൽ ഉണ്ടാകാം. മരണം വരെ സംഭവിക്കാം.
പ്രതിവിധികൾ : തൈര് സർവാംഗം പുരട്ടുക. സോഡിയം കാർബണേറ്റ് ചേർന്ന് ചെറുചൂടുവെള്ളം കൊണ്ട് കഴുകുക.

ഉമ്മം (Ummam) Datura fastuosa (Thorn Apple)


ഉപരിതലത്തിൽ മുള്ളുകൾ നിറഞ്ഞ കായുള്ള കുറ്റിച്ചെടിയാണ് ഉമ്മം. ഉഷ്ണമേഖലയിൽ പ്രത്യേകിച്ച് ദക്ഷിണേന്ത്യയിൽ സാധാരണയായി കണ്ടുവരുന്നു. സമൂലം വിഷമയമാണ്. വർഷ കാലത്താണ് പുഷ്പങ്ങളുണ്ടാകുന്നത്. കായിലും വിത്തിലും ആണ് കൂടുതൽ വിഷാംശം. ഉള്ളിൽ ചെന്നാൽ ചുട്ടു പൊള്ളലും മയക്കവും ഛർദിയും തലവേദനയും രക്തസമ്മർദ്ദവും അനുഭവപ്പെടും. കൂടുതൽ അകത്തുചെന്നാൽ 24 മണിക്കൂറുകൾക്കുള്ളിൽ മരണം തന്നെ സംഭവിക്കാം.
പ്രതിവിധികൾ : ആമാശയ ക്ഷാളനം നടത്തുക, ചർദ്ദിപ്പിക്കുക, വയറിളക്കുക തുടങ്ങിയ മാർഗ്ഗങ്ങളിലൂടെ അകത്തുള്ള അംശം പുറത്തു കളയണം. ചന്ദനം കരിക്കിൽ ചേർത്ത് കഴിക്കുന്നത് നല്ലതാണ്. പഞ്ചസാര ചേർത്ത് പശുവിൻപാൽ കഴിപ്പിക്കുന്നതും ഉത്തമമാണ്.

കാട്ടുചേന (Kaatuchena) Amorphallus silvaticus (Wild Suran)


ഇന്ത്യയിലുടനീളം കണ്ടുവരുന്ന ചേന ഇനമാണിത്. അന്തർഭൗമ കാണ്ഡത്തിലാണ് സംഭൃതാഹരം സംഭരിച്ച് വയ്ക്കുന്നത്. ഇരുണ്ട പുള്ളികളോട് കൂടിയ ഇലകളും തണ്ടുകളും ഉള്ള കാട്ടുചേന സാധാരണ ചൈനയേക്കാൾ ചെറുതുമാന്. പേരുണ്ട് വെളുപ്പ് നിറമാണ് ഭൂകാണ്ഡത്തിന്. മധ്യഭാഗം പുറത്തേക്ക് തള്ളി ഇരിക്കും. ഔഷധഗുണമുള്ള കാട്ടുചേനയ്ക് ചൊറിച്ചിൽ കൂടാൻ കാരണം അതിലടങ്ങിയ കാൽസ്യം ഓക്സലേറ്റ് എന്ന ഘടകമാണ്. എരിവും ചുട്ടുനീറ്റൽ ഉണ്ടാക്കാൻ ആകുന്ന ഒരു ദ്രാവകം അടങ്ങിയിരിക്കുന്നു. നാക്കിലും ചുണ്ടിലും വേദനയും വീക്കവും അമിത ഉമിനീർ സ്രവവും ഉണ്ടാക്കുന്നു.
പ്രതിവിധികൾ : ആമാശയ ശുദ്ധി വരുത്തുക, ചെറുനാരങ്ങയും കോൽ പുളിയും കഴിക്കുക.

No comments: